എന്‍സിപി നേതാവ് മാണി സി കാപ്പന്‍ എൽഡിഎഫ് വിടുമെന്ന് യുഡിഎഫ്
രാഷ്ട്രീയ സദാചാരം ഇല്ലാത്ത തീരുമാനമാണ് ജോസ് പക്ഷമെടുത്തത്. മാണിസാറിനെ ദ്രോഹിച്ച മുണയിലേക്കാണ് പോകുന്നത്. തീരുമാനം ആത്മഹത്യാപരമെന്ന് തിരിച്ചറിയും.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫ് മുന്നണി പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍സിപി നേതാവ് മാണി സി കാപ്പന്‍ മുന്നണി വിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. എന്‍സിപി എംഎല്‍എ എല്‍ഡിഎഫ് വിടും. എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നു. വരും ദിനങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ എല്‍ഡിഎഫ് വിടുമെന്നും എം എം ഹസ്സന്‍ പറഞ്ഞു.
യുഡിഎഫിലേക്ക് വരാനുള്ള സന്നദ്ധത കാപ്പന്‍ അറിയിച്ചു. പാലാ സീറ്റ് വിട്ടു നല്‍കില്ല എന്നതാണ് കാപ്പന്റെ നിലപാടെന്നും ഹസ്സന്‍ പറഞ്ഞു. മാണി സി കാപ്പന്‍ ചെന്നിത്തലയുമായി സംസാരിച്ചെന്നും ഹസ്സന്‍ വെളിപ്പെടുത്തി. ജോസ് കെ മാണിയുടേത് കടുത്ത രാഷ്ട്രീയ വഞ്ചനയാണ്. യുഡിഎഫില്‍ നിന്ന് പുറത്താക്കിയെന്നത് വ്യാഖ്യാനം മാത്രമാണ്. ജോസ് കെ മാണി മാത്രം രാജിവച്ചാല്‍ പോരാ. യുഡിഎഫില്‍ നിന്ന് നേടിയ എല്ലാ സ്ഥാനമാനങ്ങളും രാജിവക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ എം മാണിയുടെ ആത്മാവ് ജോസ് കെ മാണിക്ക് മാപ്പ് കൊടുക്കില്ല. മാണി സാറിന്റെ ആത്മാവ് യുഡിഎഫിനൊപ്പമാണ്. രാഷ്ട്രീയ സദാചാരം ഇല്ലാത്ത തീരുമാനമാണ് ജോസ് പക്ഷമെടുത്തത്. മാണിസാറിനെ ദ്രോഹിച്ച മുണയിലേക്കാണ് പോകുന്നത്. തീരുമാനം ആത്മഹത്യാപരമെന്ന് തിരിച്ചറിയും. ഇടതുമായി രഹസ്യബന്ധം ഉറപ്പിച്ച ശേഷമായിരുന്നു യുഡിഎഫില്‍ നിന്ന് പുറത്താക്കിയെന്ന നാടകം കളിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നും എംഎം ഹസ്സന്‍ പറഞ്ഞു. മാണി സാര്‍ യുഡിഎഫിന് അനിവാര്യനായിരുന്നു. അതിനാലാണ് രാജ്യസഭാ സീറ്റ് നല്‍കി കൊണ്ടു വന്നതെന്നും അ്‌ദ്ദേഹം വിശദീകരിച്ചു.
മാണി സി കാപ്പന്‍ വ്യക്തത വരുത്തിയിട്ടില്ല. ഇടതിനൊപ്പം അടിയുറച്ച് നില്‍ക്കും. പാല ഞങ്ങളുടെ ചങ്ക് തന്നെയാണ്. യുഡിഎഫിലേക്ക് എന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. പാലാ സീറ്റ് എന്ന ഉപാധികള്‍ വെച്ചിട്ടില്ലെന്ന കാര്യം ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ട്. മുന്നണിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമേ അക്കാര്യങ്ങള്‍ അറിയാന്‍ കഴിയൂ. പാല അവര്‍ക്ക് ഹൃദയ വികാരവും ഞങ്ങള്‍ക്ക് ചങ്കുമാണ്. അതില്‍ ഒരു മാറ്റവുമില്ല. രാജ്യസഭാ സീറ്റ് ഏറ്റെടുത്ത് പാല വിട്ടുകൊൊടുക്കണമെന്ന ആലോചനകള്‍ വന്നിട്ടില്ലെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.