കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിന് ജാമ്യം

ഹൈക്കോടതിയാണ് ശിവശങ്കറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.കസ്റ്റംസ് കേസില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഡോളര്‍ക്കടത്ത് കേസുള്ളതിനാല്‍ ശിവങ്കറിന് പുറത്തിറങ്ങാന്‍ കഴിയില്ല.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നാണ് എന്‍ഫോഴ്‌സ്്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റു ചെയ്തത്

Update: 2021-01-25 08:53 GMT

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത് റിമാന്റിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ശിവശങ്കറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.കസ്റ്റംസ് കേസില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഡോളര്‍ക്കടത്ത് കേസുള്ളതിനാല്‍ ശിവങ്കറിന് പുറത്തിറങ്ങാന്‍ കഴിയില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റു ചെയ്തത്.തിരുവനന്തപുരം ആയ്യുര്‍വേദ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെയാണ് ശിവശങ്കറെ ഇ ഡി അറസ്റ്റു ചെയ്തത്.പിന്നീടാണ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തത്.ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റില്‍ സ്വപ്‌ന സുരേഷ്, പി എസ് സരിത്ത് എന്നിവരുടെ മൊഴിയെ തുടര്‍ന്നായിരുന്നു.അറസ്റ്റ്. സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് ഇവര്‍ കസ്റ്റംസിന് മൊഴിനല്‍കിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവശങ്കറിന് മുഖ്യപങ്കാളിത്തമുള്ളതായി കണ്ടെത്തിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

പിന്നീട് പലഘട്ടങ്ങളിലായി നടത്തിയ ചോദ്യം ചെയ്യലിനു ശേഷം അടുത്തിടെയാണ് ഡോളര്‍ക്കടത്തുകേസിലും ശിവശങ്കറെ പ്രതിചേര്‍ത്ത് കസ്റ്റംസ് അറസ്റ്റു ചെയ്തത്.ഡോളര്‍ക്കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. സ്വപ്‌ന സുരേഷ്,പി എസ് സരിത്,കോണ്‍സുലേറ്റ് സാമ്പത്തിക വിഭാഗം മുന്‍ മേധാവി ഖാലിദ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.നിലവില്‍ കാക്കനാടാ ജില്ലാ ജയിലില്‍ റിമാന്റിലാണ് ശിവശങ്കര്‍.ഡോളര്‍ക്കടത്ത് കേസില്‍ക്കൂടി ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് പുറത്തിറങ്ങാം.

അതേ സമയം ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷയില്‍ ഈ മാസം 27 ന് ശിവശങ്കറെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശിച്ചത്.

Tags:    

Similar News