സംസ്ഥാനത്ത് കൂടുതല്‍ റോഡ് അപകടങ്ങള്‍ മലപ്പുറത്ത്

Update: 2021-02-18 14:37 GMT

മലപ്പുറം: സംസ്ഥാനത്ത് കൂടുതല്‍ അപകടമരണങ്ങള്‍ നടക്കുന്നത് മലപ്പുറം ജില്ലയിലാണെന്ന് മോട്ടര്‍ വാഹനവകുപ്പ്. ജില്ലയില്‍ 100 അപകടങ്ങള്‍ നടക്കുന്നതില്‍ 14 മരണങ്ങള്‍ സംഭവിക്കുന്നു. 10.6 ശതമാനമാണ് സംസ്ഥാന ശരാശരി. ജില്ലയില്‍ ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട് 4,000 കേസുകള്‍ മാസം തോറും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന്റെ പേരില്‍ മാത്രം 1,500 കേസുകളുണ്ട്.

സീറ്റ് ബെല്‍റ്റ് ധരിക്കാതെയും ലൈസന്‍സില്ലാതെയുമുള്ള ഡ്രൈവിങ്, പ്രായപൂര്‍ത്തിയാവാത്തവരുടെ വാഹനമോടിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങള്‍ക്കെല്ലാം പിഴ ഈടാക്കുന്നുണ്ട്. മാസം തോറും 30 ലക്ഷം രൂപ പിഴയിനത്തില്‍ ജില്ലയില്‍നിന്ന് ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ തുക പിഴയായി ഈടാക്കുന്നതും ഇവിടെയാണ്. നിയമലംഘനം നടത്തുന്നവരുടെ പ്രായം, അവരുടെ സ്വഭാവം, കുറ്റം ചെയ്യുന്ന സമയം, സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷമാണ് പരിശോധന നടത്തുന്നതെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടി ജി ഗോകുല്‍ പറഞ്ഞു.

Tags:    

Similar News