തിരുവനന്തപുരം: മോട്ടോര്‍ വാഹന ഭേദഗതി നിയമം നിലവില്‍ വന്നതിനു ശേഷം ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ അന്തിമ തീരുമാനം എടുക്കുവാന്‍ മുഖ്യമന്ത്രി ശനിയാഴ്ച ഉന്നതതലയോഗം വിളിച്ചു. പിഴ ഈടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വാഹന പരിശോധന നിര്‍ത്തിവച്ച അവസ്ഥയാണുള്ളത്. ഇത് കൂടുതല്‍ അപകടങ്ങള്‍ നടക്കാനും ഗതാഗത ലംഘനം നടത്തുന്നവരുടെ എണ്ണം കൂടാനും കാരണമാവുന്നു.
ഇത് ഒഴിവാക്കുന്നതിനുവേണ്ടി നാളെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഗതാഗത സെക്രട്ടറിയും കമ്മീഷണറുമാണ് നിര്‍ദേശം നല്‍കിയത്. നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പിഴ ഈടാക്കാനാവാത്ത സാഹചര്യത്തില്‍ കേസുകള്‍ നേരിട്ട് കോടതിയിലേക്ക് കൈമാറാനാണ് ഗതാഗത സെക്രട്ടറിയുടെ നിര്‍ദേശം.