എംപി ഫണ്ട് വെട്ടിക്കുറച്ചത് നീതീകരിക്കാനാകാത്തതെന്ന് ബെന്നി ബെഹനാന്‍ എംപി

എംപി ഫണ്ട് കൂടുതലായും ചെലവഴിക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യരംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. അത് വേണ്ടെന്ന് വെയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തവണ എംപിമാര്‍ ഫണ്ട് കൂടുതലായി ചെലവഴിച്ചത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്. എംപി ഫണ്ടിലേക്ക് ലഭിക്കുന്ന മുഴുവന്‍ പണവും ആവശ്യമെങ്കില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ എംപിമാര്‍ തയാറാണെന്നും ബെന്നി ബഹനാന്‍ എംപി അറിയിച്ചു

Update: 2020-04-06 13:31 GMT

കൊച്ചി: രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് അനുവദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നീതീകരിക്കാനാകാത്തതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി. എംപി ഫണ്ട് കൂടുതലായും ചെലവഴിക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യരംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. അത് വേണ്ടെന്ന് വെയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തവണ എംപിമാര്‍ ഫണ്ട് കൂടുതലായി ചെലവഴിച്ചത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്. എംപി ഫണ്ടിലേക്ക് ലഭിക്കുന്ന മുഴുവന്‍ പണവും ആവശ്യമെങ്കില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ എംപിമാര്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

പക്ഷെ കൊവിഡിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന ഫണ്ട് വേണ്ടെന്ന് വെയ്ക്കുന്നത് നീതീകരിക്കാനാകില്ല. തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എംപിമാരുടെ വേതനവും അലവന്‍സുകളും വെട്ടിക്കുറച്ചത് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അംഗീകരിക്കുന്നതായും ബെന്നി ബഹനാന്‍ എംപി പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കാനുള്ള കിട്ടാക്കടം പിരിച്ചെടുത്ത് തുക കണ്ടെത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണം വേണ്ടെന്ന് വെയ്ക്കുകയല്ല വേണ്ടതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. 

Tags:    

Similar News