എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച നിര്യാതയായി
രാത്രി എട്ടു മണിയോടെ കൊണ്ടോട്ടി തുറയ്ക്കലിലെ മകളുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.
കോഴിക്കോട്: അനശ്വര സംഗീത സംവിധായകന് എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് (83) അന്തരിച്ചു. രാത്രി എട്ടു മണിയോടെ കൊണ്ടോട്ടി തുറയ്ക്കലിലെ മകളുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ കോഴിക്കോട് മാത്തോട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മക്കള്‍: സാബിറ, ദീദാര്‍, ഗുല്‍നാര്‍, അബ്ദുള്‍ ജബ്ബാര്‍, ഷംഷാദ്, സുല്‍ഫീക്കര്‍, റോസിന, ഫര്‍ഹാദ്, ഷംന. മരുമക്കള്‍: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദര്‍ അലി, മാമുക്കോയ, റുക്സ, അബ്ദു, സായിറ, അസീസ്, നിഷ, സുല്‍ഫീക്കര്‍.
കല്ലായി കുണ്ടുങ്ങല്‍ മൊയ്തീന്റേയും ബിച്ചാമിനയുടേയും മകളാണ്. 1956ലാണ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്.