വിടവാങ്ങിയത് ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച മഹാപ്രതിഭ: എസ് ഡിപിഐ
തിരുവനനന്തപുരം: ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. വിടവാങ്ങിയത് ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച മഹാപ്രതിഭയാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അമേരിക്കന്‍ ശാസ്ത്രജ്ഞനായ നോര്‍മന്‍ ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തുടര്‍ച്ച നല്‍കിയ അദ്ദേഹം, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 1971ല്‍ ഭക്ഷ്യോത്പാദനത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ ഡോ. സ്വാമിനാഥന്‍ വലിയ പങ്കു വഹിച്ചു. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ മുന്‍നിര്‍ത്തി പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, റമണ്‍ മാഗ്‌സസെ അവാര്‍ഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോര്‍ലോഗ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബക്കാര്‍, സൃഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.