ലീഗിന്റെ പതാക വലിച്ചെറിയുകയും മോശം പരാമര്‍ശം നടത്തിയെന്നുമുള്ള റിപോര്‍ട്ടുകള്‍ വസ്തുത വിരുദ്ധമെന്ന് മുസ്‌ലിം ലീഗ്
അവിടെ നടന്നത് കോണ്‍ഗ്രസ് ധര്‍ണയായിരുന്നു.വെമ്പായം നസീര്‍ മുസ്‌ലിം ലീഗിന്റെ ഒരു ഘടകത്തിന്റെയും ഭാരവാഹിയല്ല. അദ്ദേഹത്തെ ആ ധര്‍ണയില്‍ പോവാന്‍ പാര്‍ട്ടി ചുമതലപെടുത്തിയിട്ടില്ലായിരുന്നു. മുസ്‌ലിം ലീഗ് പതാകയെ അവഹേളിച്ചെന്ന പ്രസ്താവന അവാസ്തവമാണെന്നു അന്വേഷണത്തില്‍ വ്യക്തമായതായും ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി പറഞ്ഞു.
തിരുവനന്തപുരം: ഇന്നലെ കഴക്കൂട്ടം മണ്ഡലത്തിലെ ആറ്റിപ്ര സോണല്‍ ഓഫിസിനു മുന്‍പില്‍ നടന്ന ധര്‍ണ്ണയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിന്റെ പതാക വലിച്ചെറിഞ്ഞന്നും മോശം പരാമര്‍ശം നടത്തിയുമെന്ന് ആരോപിച്ച് ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുത വിരുദ്ധമാണെന്ന് തിരുവനന്തപുരം ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
അവിടെ നടന്നത് കോണ്‍ഗ്രസ് ധര്‍ണയായിരുന്നു.വെമ്പായം നസീര്‍ മുസ്‌ലിം ലീഗിന്റെ ഒരു ഘടകത്തിന്റെയും ഭാരവാഹിയല്ല. അദ്ദേഹത്തെ ആ ധര്‍ണയില്‍ പോവാന്‍ പാര്‍ട്ടി ചുമതലപെടുത്തിയിട്ടില്ലായിരുന്നു. മുസ്‌ലിം ലീഗ് പതാകയെ അവഹേളിച്ചെന്ന പ്രസ്താവന അവാസ്തവമാണെന്നു അന്വേഷണത്തില്‍ വ്യക്തമായതായും ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി പറഞ്ഞു.
ഇതു സംബന്ധിച്ചു ഇന്ന് കൂടിയ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് പ്രഫ. തോന്നയ്ക്കല്‍ ജമാല്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കണിയാപുരം ഹലീം, നേതാക്കളായ ബീമാപള്ളി റഷീദ്, അഡ്വ. എസ് എന്‍ പുരം നിസാര്‍, ചാന്നാങ്കര എം പി കുഞ്ഞു, എം എ കരീം, അഡ്വ. പാച്ചല്ലൂര്‍ നുജൂമുദ്ധീന്‍, അബ്ദുല്‍ ഹാദി അല്ലാമാ, വിഴിഞ്ഞം റസാഖ്, എം കെ സലീം, എം എ റഷീദ്, മാണികവിളാകം റാഫി സംബന്ധിച്ചു.