മുസ് ലിം ലീഗ് നേതാവ് കരമന മാഹിന്‍ അന്തരിച്ചു

എംഎസ്എഫ്, യൂത്ത് ലീഗ് എന്നീ പോഷകസംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കരമന മാഹിന്‍ തിരുവനന്തപുരം നഗരസഭയില്‍ കരമന വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലറായിരുന്നു

Update: 2019-07-02 18:32 GMT

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ ജില്ലയിലെ അറിയപ്പെടുന്ന നേതാവായ കരമന മാഹിന്‍(65) അന്തരിച്ചു. എംഎസ്എഫ്, യൂത്ത് ലീഗ് എന്നീ പോഷകസംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കരമന മാഹിന്‍ തിരുവനന്തപുരം നഗരസഭയില്‍ കരമന വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലറായിരുന്നു. സിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റ്, നേമം നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറിയായ ഇദ്ദേഹം കരമന മുസ് ലിം ജമാഅത്ത് പ്രസിഡന്റ്, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ്, മുസ് ലിം അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സുബൈദ ബീവി.മക്കള്‍: കരമന ഹാരിസ്(മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി), ഷെറിന, ഹസീന, ഷബ്‌ന.മരുമക്കള്‍: അഡ്വ. ബുഷ്‌റ, ഷഫീഖ്, ഷജീര്‍, പീരുമുഹമ്മദ്. ഖബറടക്കം കരമന മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. പരേതന്റെ വേര്‍പാടില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി കെ ഫിറോസ്, സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് എന്നിവര്‍ അനുശോചിച്ചു.

Tags:    

Similar News