മുസ്‌ലിം ലീഗ് പുനര്‍വിചിന്തനം നടത്തണം: മുസ്തഫ കൊമ്മേരി
കൊടുവള്ളി മണ്ഡലം കമ്മിറ്റി മാര്‍ച്ച് 1 മുതല്‍ 6 വരെ സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊടുവള്ളി: സംഘപരിവാര്‍ ഫാഷിസത്തെ എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസിന് നല്‍കുന്ന പിന്തുണയില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. കൊടുവള്ളി മണ്ഡലം കമ്മിറ്റി മാര്‍ച്ച് 1 മുതല്‍ 6 വരെ സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്താകമാനം ന്യൂനപക്ഷങ്ങള്‍ രാവും പകലും അധ്വാനിച്ച് വിജയിപ്പിച്ച നിരവധി കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ഇന്ന് ബിജെപിയിലാണ്. പ്രതീക്ഷ നഷ്ടപ്പെട്ട യുഡിഎഫിനും എല്‍ഡിഎഫിനും ജനവിരുദ്ധ എന്‍ഡിഎക്കും ബദലാവാന്‍ മറ്റ് മതേതര കക്ഷികള്‍ യോജിക്കണം.
കൊടുവള്ളിയിലെ വ്യക്തിതാല്‍പര്യ രാഷ്ട്രീയത്തിന് പകരം രാജ്യത്തിന്റെ നന്‍മയ്ക്കായി എസ് ഡിപിഐയ്ക്ക് വോട്ടുകള്‍ നല്‍കണമെന്നും മുസ്തഫ കൊമ്മേരി അഭ്യര്‍ഥിച്ചു. രാവിലെ ഓമശ്ശേരിയില്‍നിന്നാരംഭിച്ച ആറാംദിന യാത്ര അമ്പലക്കണ്ടി, നടമ്മല്‍ പൊയില്‍, പുത്തൂര്‍, വെളിമണ്ണ, കൂടത്തായി, കട്ടിപ്പാറ, വെട്ടി ഒഴിഞ്ഞ തോട്ടം, വടക്ക് മുറി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം കോളിക്കലില്‍ സമാപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ്, ജാഫര്‍ പരപ്പന്‍പൊയില്‍, സിദ്ദീഖ് കരുവം പൊയില്‍, ഇ നാസര്‍, ഒ എം സിദ്ദീഖ്, റാസിഖ് വെളിമണ്ണ, റഹിം ഓമശ്ശേരി, മുസ്തഫ കൂടത്തായി, ഫസല്‍ പുളിയറക്കല്‍, ഹമീദലി കോളിക്കല്‍, സിദ്ദീഖ് ഈര്‍പ്പോണ, സിദ്ദീഖ് കാരാടി നേതൃത്വം നല്‍കി.