പോപുലര്‍ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍

തീവ്രവാദ ആശയങ്ങള്‍ യുവാക്കള്‍ കൈവിടണമെന്നും മതേതര ശക്തികളുടെ കൂടെ ഒരുമിച്ചു നിന്ന് ഫാഷിസത്തെ നേരിടണമെന്നും മുനീര്‍ വ്യക്തമാക്കി.

Update: 2022-09-28 03:28 GMT

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍. തീവ്രവാദ ആശയങ്ങള്‍ യുവാക്കള്‍ കൈവിടണമെന്നും മതേതര ശക്തികളുടെ കൂടെ ഒരുമിച്ചു നിന്ന് ഫാഷിസത്തെ നേരിടണമെന്നും മുനീര്‍ വ്യക്തമാക്കി. ഖുര്‍ആനെയും ഹദീസിനെയും ദുര്‍വാഖ്യാനം ചെയ്ത് കൊണ്ട് വാളെടുക്കാന്‍ ആഹ്വാനം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നവര്‍ ഏത് ഇസ്ലാമിന്റെ പ്രതിനിധികളാണ്? കുട്ടികളെ കൊണ്ടുവരെ തീവ്രവാദ മുദ്രാവാക്യം വിളിക്കാന്‍ പ്രേരിപ്പിച്ച സംഘടനയാണ് പോപുലര്‍ ഫ്രണ്ട് എന്നും എം കെ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News