ഇത് ഒരാളുടെ നിയമന പ്രശ്നം മാത്രമായി കാണാനാകില്ല; രൂക്ഷവിമര്‍ശനവുമായി എംവി ജയരാജൻ

രാഷ്ട്രീയക്കാരന്റെ ഭാര്യ ആയത് കൊണ്ട് അർഹിച്ച നിയമനം നൽകില്ലെന്ന് നിലപാടെടുക്കാൻ ഗവർണർക്ക് എങ്ങനെ ഇടപെടാനാകും?

Update: 2022-08-17 17:45 GMT

കണ്ണൂർ: സർവകലാശാലകളിലെ നിയമനങ്ങളിൽ ഗവർണർ ഇടപെട്ട ചരിത്രമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഗവർണറുടെ നടപടി നിയമപ്രശ്നമായി മാത്രം കാണാനാകില്ല. ഗവർണർ പദവി തന്നെ വേണമോ എന്ന് എംവി ജയരാജൻ പറഞ്ഞു.

ഇത് ഒരാളുടെ നിയമന പ്രശ്നം മാത്രമായി കാണാനാകില്ലെന്നും തെറ്റുണ്ടെങ്കിൽ യൂനിവേഴ്സിറ്റിയോട് നടപടി എടുക്കാൻ പറയുകയാണ് വേണ്ടതെന്നും എംവി ജയരാജൻ പറഞ്ഞു. രാഷ്ട്രീയക്കാരന്റെ ഭാര്യ ആയത് കൊണ്ട് അർഹിച്ച നിയമനം നൽകില്ലെന്ന് നിലപാടെടുക്കാൻ ഗവർണർക്ക് എങ്ങനെ ഇടപെടാനാകും? ഗവർണർ രാഷ്ട്രീയം കളിക്കുന്നതാണ് ഇപ്പഴത്തെ പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്തിരുന്നു. ചട്ടങ്ങൾ മറികടന്നായിരുന്നു പ്രിയ വർഗീസിന്റെ നിയമനം എന്ന വിമർശനങ്ങൾ വ്യാപകമായി ഉയർന്നിരുന്നതിന് പിന്നാലെയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രന് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തിരുന്നു. 

Similar News