ദേശീയപാത വികസനം:സ്ഥലമെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണം : എസ്ഡിപിഐ
ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ ദേശീയ പാത വികസിപ്പിക്കാന്‍ നേരത്തെ ഏറ്റെടുത്ത സ്ഥലം തന്നെ മതിയാകുവെന്നിരിക്കെയാണ് ചുങ്കപ്പാതക്ക് വേണ്ടി വീണ്ടും കുടിയൊഴിപ്പിക്കാനൊരുങ്ങുന്നത്. ദേശീയപാത സംരക്ഷണ സമിതിയുടേയും വിവിധ സംഘടനകളുടേയും പ്രതിഷേധവും കോടതിയുടെ ഇടപെടലും മൂലം നിര്‍ത്തി വെച്ച നടപടികളാണ് ഇപ്പോള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്
കൊച്ചി : ദേശീയപാത വികസനത്തിനു വേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ നടപടി പുനരാരംഭിച്ചു കൊണ്ടും സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് എതിര്‍പ്പ് അറിയിക്കാന്‍ 21 ദിവസ കാലാവധി നല്‍കികൊണ്ടും സര്‍ക്കാരിറക്കിയ നോട്ടിഫിക്കേഷന്‍ റദ്ദാക്കക്കണമെന്ന് എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ വാര്‍ത്താകുറിപ്പില്‍ അവശ്യപ്പെട്ടു.
ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ ദേശീയ പാത വികസിപ്പിക്കാന്‍ നേരത്തെ ഏറ്റെടുത്ത സ്ഥലം തന്നെ മതിയാകുവെന്നിരിക്കെയാണ് ചുങ്കപ്പാതക്ക് വേണ്ടി വീണ്ടും കുടിയൊഴിപ്പിക്കാനൊരുങ്ങുന്നത്. ദേശീയപാത സംരക്ഷണ സമിതിയുടേയും വിവിധ സംഘടനകളുടേയും പ്രതിഷേധവും കോടതിയുടെ ഇടപെടലും മൂലം നിര്‍ത്തി വെച്ച നടപടികളാണ് ഇപ്പോള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.മാര്‍ച്ച് 17നാണ് കേന്ദ്ര സര്‍ക്കാരിന്റെ പേരിലുള്ള നോട്ടിഫിക്കേഷന്‍ വന്നിട്ടുള്ളത്.
അത് പ്രകാരം അന്ന് മുതല്‍ 21 ദിവസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ രേഖാമൂലം അറിയിപ്പ് നല്‍കേണ്ടതുണ്ട്. എന്നാല്‍ കോവിഡ് ഭീതിയില്‍ രാജ്യം പകച്ച് നില്‍കുമ്പോള്‍, പകര്‍ച്ചവ്യാധി നേരിടാന്‍ രാജ്യം മുഴുവന്‍ 21 ദിവസം ലോക്ക്‌ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ 3000ത്തോളം വരുന്ന ഭൂവുടമകള്‍ക്ക് എതിര്‍പ് ബോധ്യപ്പെടുത്തല്‍ അസാധ്യമാണ്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി തീയതി നീട്ടി വെക്കാനും, കുടിയൊഴിപ്പിക്കാനുളള മറ്റു നടപടികള്‍ നിര്‍ത്തി വെക്കാനും അധികൃതര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ അവശ്യപ്പെട്ടു.