കോട്ടയത്ത് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍
ഓഫിസേഴ്‌സ് മെസിനോട് ചേര്‍ന്ന സ്വകാര്യ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം: എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം എന്‍ സാജന്‍ (56) തൂങ്ങിമരിച്ച നിലയില്‍. ഓഫിസേഴ്‌സ് മെസിനോട് ചേര്‍ന്ന സ്വകാര്യ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഗ്രൂപ്പ് മീറ്റിങ് ഉണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനു വേണ്ടി വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ഇദ്ദേഹം ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാതിരുന്നതിനെ തുടര്‍ന്നു സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ വാതില്‍ തല്ലിത്തുറന്നു നോക്കിയപ്പോഴാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.