നെടുമ്പാശേരിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍; സൗദിയിലേയ്ക്ക് വിമാനം നാളെ മുതല്‍

സൗദിയയുടെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 395 യാത്രക്കാരുമായി നെടുമ്പാശേരിയില്‍ നിന്ന് ജിദ്ദയിലേയ്ക്ക് പുറപ്പെടും.രാജ്യാന്തര തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ അനുഭവപ്പെടുന്ന പുരോഗതി സിയാലില്‍ പ്രതിഫലിച്ചുതുടങ്ങി. ഞായറാഴ്ച മാതം 6069 രാജ്യാന്തര യാത്രക്കാര്‍ നെടുമ്പാശേരി വിമാനത്താവളത്തിലുടെ കടന്നുപോകും. ഇവരില്‍ 4131 പേര്‍ വിദേശത്തേയ്ക്ക് പോകുന്നവരാണ്

Update: 2021-08-28 12:57 GMT

കൊച്ചി: രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കൊവിഡ് നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് ആദ്യമായി നാളെ നെടുമ്പാശേരിയില്‍ നിന്നും സൗദിയ എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. സൗദിയയുടെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 395 യാത്രക്കാരുമായി നെടുമ്പാശേരിയില്‍ നിന്ന് ജിദ്ദയിലേയ്ക്ക് പുറപ്പെടും.രാജ്യാന്തര തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ അനുഭവപ്പെടുന്ന പുരോഗതി സിയാലില്‍ പ്രതിഫലിച്ചുതുടങ്ങി. ഞായറാഴ്ച മാതം 6069 രാജ്യാന്തര യാത്രക്കാര്‍ നെടുമ്പാശേരി വിമാനത്താവളത്തിലുടെ കടന്നുപോകും. ഇവരില്‍ 4131 പേര്‍ വിദേശത്തേയ്ക്ക് പോകുന്നവരാണ്.

സൗദിയ വിമാനം എസ്‌വി 3575 ഞായറാഴ്ച പുലര്‍ച്ചെ 395 യാത്രക്കാരുമായി പുറപ്പെടും. ഈ ആഴ്ച മാത്രം സൗദിയ നെടുമ്പാശേരിയില്‍ നിന്ന് മൂന്ന് സര്‍വീസുകള്‍ നടത്തും. സെപ്റ്റംബര്‍ 2 മുതല്‍ ഇന്‍ഡിഗോ സൗദി വിമാനസര്‍വീസ് നടത്തും. കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ വിവിധ വിമാനക്കമ്പനികളുമായി സിയാല്‍ നിരവധി കമ്പനികളുമായി ചര്‍ച്ചതുടങ്ങിയിട്ടുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് അറിയിച്ചു.

ഗള്‍ഫ് മേഖലയിലേയ്ക്ക് കൊച്ചിയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്. നിരവധി വിമാനക്കമ്പനികള്‍ ഇതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സുഗമമായി യാത്രചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും സുഹാസ് പറഞ്ഞു.സൗദി വിമാനത്തിന് പുറമെ 21 രാജ്യാന്തര യാത്രാ സര്‍വീസുകള്‍ ഞായറാഴ്ച കൊച്ചിയില്‍ നിന്നുണ്ടാകും. ഇതില്‍ 5 എണ്ണം ദോഹയിലേയ്ക്കും നാല് വീതം ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേയ്ക്കും ഒന്ന് ലണ്ടനിലേയ്ക്കുമാണ്.

Tags:    

Similar News