നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: നിലപാട് കടുപ്പിച്ച് സിപിഐ; എസ്പിയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്ന്

ഇടുക്കി എസ്പി വേണുഗോപാലിനെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കരുതെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ആവശ്യപ്പെട്ടു. മുന്‍ കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സിഐ എന്നിവര്‍ക്കെതിരേയും കൊലക്കുറ്റത്തിന് കേസെടുക്കണം. ഇവരെ സര്‍വീസില്‍നിന്ന് സസ്‌പെന്റും ചെയ്യണം.

Update: 2019-07-07 06:03 GMT

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ വീണ്ടും രംഗത്ത്. ഇടുക്കി എസ്പി വേണുഗോപാലിനെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കരുതെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ആവശ്യപ്പെട്ടു. മുന്‍ കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സിഐ എന്നിവര്‍ക്കെതിരേയും കൊലക്കുറ്റത്തിന് കേസെടുക്കണം. ഇവരെ സര്‍വീസില്‍നിന്ന് സസ്‌പെന്റും ചെയ്യണം. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിന് ഭൂഷണമല്ല.

എസ്പിയെ ഭീകരവിരുദ്ധ സ്‌ക്വാഡിലേക്ക് മാറ്റിയതിലും എതിര്‍പ്പുണ്ട്. ഇക്കാര്യം ഉന്നയിച്ച് ചൊവ്വാഴ്ച നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഇടുക്കി എസ്പിയെ തല്‍സ്ഥാനത്ത് നിര്‍ത്തിയുള്ള ഒരു അന്വേഷണവും അംഗീകരിക്കില്ലെന്നാണ് സിപിഐ ഇടുക്കി ജില്ലാ ഘടകത്തിന്റെ നിലപാട്. ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്യുന്നെങ്കിലും എസ്പിയെ സസ്‌പെന്റ് ചെയ്യാതെയുള്ള അന്വേഷണത്തോട് യോജിക്കാനാവില്ല. കസ്റ്റഡി പീഡനങ്ങളും മൂന്നാംമുറയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമല്ലെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.  

Tags:    

Similar News