തിരുവനന്തപുരം ജില്ലയിൽ കണ്ടെയിന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ എം.എല്‍.എ റോഡ്(തൃക്കണ്ണാപുരം വാര്‍ഡ്), വ്യാസ നഗര്‍(കേശവദാസപുരം വാര്‍ഡ്), അംബേദ്കര്‍ നഗര്‍(ശ്രീകാര്യം വാര്‍ഡ്), പ്രശാന്ത് നഗര്‍, നീരാഴി ലെയിന്‍, പണയില്‍(ഉള്ളൂര്‍ വാര്‍ഡ്), ഓടന്‍വഴി(തിരുമല വാര്‍ഡ്), പി.ജി റസിഡന്‍സ് അസോസിയേഷന്‍ പ്രദേശം(പെരുന്താന്നി വാര്‍ഡ്), അടുപ്പുകൂട്ടാന്‍ പാറ(തുരുത്തുമൂല വാര്‍ഡ്), പേരേക്കോണം, സത്യന്‍ നഗര്‍, ചവിഞ്ചി വിള, മലമേല്‍കുന്ന്(എസ്റ്റേറ്റ് വാര്‍ഡ്), അയിത്തടി, പുലയനാര്‍കോട്ട(ആക്കുളം വാര്‍ഡ്), പുഞ്ചക്കരി വാര്‍ഡ്, വിതുര ഗ്രാമപഞ്ചായത്തിലെ മുളക്കോട്ടുകര, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഇടമണ്ണില, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ തെറ്റിച്ചിറ, പഞ്ചായത്ത് ഓഫീസ്, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ മാലയ്ക്കല്‍, പനപ്പാംകുന്ന്, എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു
അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള, കൊട്ടാരംതുരുത്ത്, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ ലൂര്‍ദ്പുരം, നെയ്യാറ്റിന്‍കര ഗ്രാമപഞ്ചായത്തിലെ പണക്കാട്, മുള്ളറവിള, തൊഴുക്കല്‍, വഴുതൂര്‍, ഇരുമ്പില്‍, നാരായണപുരം, അമരവിള, ആലുമ്മൂട്, കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ മേക്കൊല്ല, ധനുവച്ചപുരം, പുതുശ്ശേരിമഠം, ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ കീഴരൂര്‍, കവലൂര്‍, പശുവന്നറ, കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം(നെല്ലിക്കുന്ന് പ്രദേശം), അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ കാരിച്ചറ, വെള്ളറട ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി, വെള്ളറട, അഞ്ചുമരന്‍കാല, കിളിയൂര്‍, മണൂര്‍, പൊന്നമ്പി, പഞ്ചക്കുഴി എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.