ആലപ്പുഴയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

Update: 2024-08-11 05:08 GMT

ആലപ്പുഴ: ജില്ലയില്‍ പ്രസവിച്ചയുടന്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടി. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചിട്ടതായി പോലിസ് കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൂച്ചാക്കല്‍ പോലിസ് കസ്റ്റഡിയിലെടുത്തു.തകഴിയിലാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്നാണ് പോലിസിന് ലഭിച്ചവിവരം. മൃതദേഹം കണ്ടെടുക്കാനായി കസ്റ്റഡിയിലുള്ളവരുമായി പൂച്ചാക്കല്‍ പോലിസ് തകഴിയിലേക്ക് തിരിച്ചു.


Similar News