നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യം; യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ

എറണാകുളത്തോ സമീപ പ്രദേശങ്ങളിലെയോ മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് തനിക്ക് താല്‍പര്യം.കളമശേരി മണ്ഡലമാണ് തനിക്ക് ഇഷ്ടം. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ സിപിഎം സഖാക്കള്‍ക്ക് തന്നോട് വലിയ വിരോധമാണ് അതിനാല്‍ എല്‍ഡിഎഫ് വിളിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി

Update: 2021-01-09 06:30 GMT

കൊച്ചി: വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്നും യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ഥിയാകുമെന്നും റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. സ്വകാര്യ ചാനിലിന് നല്‍കിയ അഭിമുഖത്തിലാണ് കെമാല്‍ പാഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള തന്റെ താല്‍പര്യം പ്രകടമാക്കിയത്.

എറണാകുളത്തോ സമീപ പ്രദേശങ്ങളിലെയോ മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് താല്‍പര്യം.കളമശേരി മണ്ഡലമാണ് തനിക്ക് ഇഷ്ടം. ഒരോരോ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ സിപിഎം സഖാക്കള്‍ക്ക് തന്നോട് വലിയ വിരോധമാണ് അതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ വിളിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.

ബിജെപി വിളിച്ചാല്‍ പോകില്ല.ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് മാത്രമല്ല അവരുടെ ഭരണരീതിയോട് തന്നെ തനിക്ക് ഒരുപാട് എതിര്‍പ്പുണ്ടെന്നും കെമാല്‍ പാഷ പറഞ്ഞു.മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥിയായി ഒരിക്കലും വരില്ല. എന്നാല്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ചിന്തിക്കും. കളമശേരിയാണ് തന്റെ മനസിലുളള മണ്ഡലമെന്നും ചോദ്യത്തിന് മറുപടിയായി ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

Tags:    

Similar News