ഷുഹൈബ് വധം: തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനു ശേഷം അന്വേഷണം സിബിഐക്ക് വിടുന്നതില്‍ എന്ത് പ്രസക്തിയെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കേസ് 23 ദിവസം കൊണ്ടാണ് സിബി ഐ അന്വേഷണത്തിന് വിട്ടതെന്ന് പറയാന്‍ പറ്റില്ല.തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനു ശേഷം അതിന്റെ അന്വേഷണം സിബി ഐക്കോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിക്കോ കൈമാറുന്നതില്‍ അര്‍ഥമില്ല.തന്റെ വിധിക്കെതിരെ പറയാന്‍ ഡിവിഷന്‍ ബഞ്ചിന് അധികാരമുണ്ട്.അപ്പീല്‍ കോടതി പറഞ്ഞത് ശരി എന്നുമാത്രമെ തനിക്ക് പറയാന്‍ കഴിയുകയുള്ളു

Update: 2019-08-02 06:29 GMT

കൊച്ചി: ഒരു കേസില്‍ തെളിവുകള്‍ എല്ലാം നശിപ്പിക്കപ്പെട്ടതിനു ശേഷം അന്വേഷണം സി ബി ഐക്കോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിക്കോ കൈമാറുന്നതില്‍ അര്‍ഥമില്ലെന്ന് റിട്ട ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. മാതാപിതാക്കളുടെ ഹരജി പരിഗണിച്ച് ഷുഹൈബ് വധക്കേസിന്റെ അന്വേഷണം നേരത്തെ ജസ്റ്റിസ് കെമാല്‍ പാഷ സി ബി ഐ ക്ക് കൈമാറിയുന്നു.തുടര്‍ന്ന് ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി ഡിവിഷന്‍് ബഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും ഇപ്പോള്‍ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രതികരണം.

കേസ് 23 ദിവസം കൊണ്ടാണ് സിബി ഐ അന്വേഷണത്തിന് വിട്ടതെന്ന് പറയാന്‍ പറ്റില്ല. കാരണം കേസിന്റെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനു ശേഷം അതിന്റെ അന്വേഷണം സിബി ഐക്കോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിക്കോ കൈമാറുന്നതില്‍ അര്‍ഥമില്ല. കേസിന്റെ അന്വേഷണം സി ബി ഐക്കു വിട്ടുകൊണ്ട് താന്‍ നേരത്തെ പുറപ്പെടുവിച്ച വിധി തിടുക്കത്തിലുള്ളതാണോ അല്ലയോ എന്നൊന്നും താന്‍ ഇപ്പോള്‍ പറയുന്നില്ല. അതിനെ കുറിച്ച് താന്‍ വിലയിരുത്താനും പാടില്ല.തന്റെ വിധിക്കെതിരെ പറയാന്‍ ഡിവിഷന്‍ ബഞ്ചിന് അധികാരമുണ്ട്.അപ്പീല്‍ കോടതി പറഞ്ഞത് ശരി എന്നുമാത്രമെ തനിക്ക് പറയാന്‍ കഴിയുകയുള്ളുവെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.

Tags:    

Similar News