ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല: എം.ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശിവശങ്കറിനില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

Update: 2020-10-19 10:50 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം.ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശിവശങ്കറിനില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. അടിയന്തരമായ ചികിത്സകളും ആവശ്യമില്ല. നടുവേദനയും ഗുരുതരമല്ല. വേദന സംഹാരികള്‍ കഴിച്ചാല്‍ മതിയെന്നും മെഡിക്കല്‍ ബോര്‍ഡ് യോഗം വ്യക്തമാക്കി.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവശങ്കറിന് ഡിസ്‌ക് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചികിത്സയ്ക്കായി ഓര്‍ത്തോപീഡിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചു. കഴിഞ്ഞ ദിവസം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ശിവശങ്കറിന്റെ അറസ്റ്റും വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

Tags:    

Similar News