ഒമ്പതു വയസ്സുകാരിക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശനം; കുറ്റ്യാടിയിലെ യുവാവിന് കഠിനതടവ്
തീക്കുനി സ്വദേശി തയ്യുള്ള പറമ്പില്‍ രജീഷ് (35) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി പി അനിലിനെയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്.
കൊയിലാണ്ടി: ഒമ്പതു വയസ്സുകാരിക്ക് മുമ്പില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയ കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും 50,000 രൂപയ പിഴയും വിധിച്ച് കോടതി.തീക്കുനി സ്വദേശി തയ്യുള്ള പറമ്പില്‍ രജീഷ് (35) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി പി അനിലിനെയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്.2019ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
രാവിലെ വീട്ടില്‍ ഇരുന്നു പഠിക്കുകയായിരുന്ന ബാലികക്ക് റോഡില്‍ നിന്ന് പ്രതി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. ബാലിക രക്ഷിതാക്കളോട് കാര്യം പറയുകയും അവര്‍ പിന്നീട് പരാതി കൊടുക്കുകയും ആയിരുന്നു. കുറ്റിയാടി സബ്ബ് ഇന്‍സ്‌പെക്ടര്‍ പി റഫീഖ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.