എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി; കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനം

Update: 2025-01-10 04:29 GMT

തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഐഎഎസ്സിന്റെ സസ്‌പെന്‍ഷന്‍ കാലാവധി 120 ദിവസം നീട്ടി. പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമത്തിനും പദ്ധതി നിര്‍വഹണത്തിനുമുള്ള 'ഉന്നതി'യുടെ ഫയലുകള്‍ കാണാനില്ലെന്നും സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന പ്രശാന്ത് വ്യാജഹാജര്‍ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് ശേഷം ജയതിലകിനെതിരേ മോശമായ പരാമര്‍ശം നടത്തിയതിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

തുടര്‍ന്ന് പ്രശാന്തിന് കുറ്റാരോപണ മെമ്മോ നല്‍കി. ഇതിന് പ്രശാന്ത് മറുപടി നല്‍കിയില്ല. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം അവസാനിച്ചത്. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നല്‍കാത്തത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കഴിഞ്ഞ ദിവസം കൂടിയ റിവ്യൂ കമ്മിറ്റി വിലയിരുത്തിയത്. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്.

Tags:    

Similar News