ഉള്ളി വില നിയന്ത്രിക്കാന്‍ ഇടപെടണമെന്ന്; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി
കൊച്ചിയിലെ അഭിഭാഷകനായ മനു റോയ് ആണ് ഹരജി സമര്‍പ്പിച്ചത്.ഉള്ളി ഒഴിവാക്കാനാവാത്തഭക്ഷണ സാധനമാണന്നുംവില കുത്തനെ ഉയര്‍ന്നതോടെ കുടുംബ ബജറ്റ് തകിടം മറിഞ്ഞെന്നും സാധാരണക്കാര്‍ ദുരിതത്തിലായന്നും ഹരജയില്‍ പറയുന്നു.
കൊച്ചി: അനുദിനം കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചു. കൊച്ചിയിലെ അഭിഭാഷകനായ മനു റോയ് ആണ് ഹരജി സമര്‍പ്പിച്ചത്.ഉള്ളി ഒഴിവാക്കാനാവാത്തഭക്ഷണ സാധനമാണന്നുംവില കുത്തനെ ഉയര്‍ന്നതോടെ കുടുംബ ബജറ്റ് തകിടം മറിഞ്ഞെന്നും സാധാരണക്കാര്‍ ദുരിതത്തിലായന്നും ഹരജയില്‍ പറയുന്നു. ആറു മാസം മുന്‍പ് 12 മുതല്‍ 18 രൂപ വരെ വിലയുണ്ടായിരുന്ന വലിയ ഉള്ളിക്ക് ഇപ്പോള്‍ 140 രുപയാണ് .ചെറിയ ഉള്ളിക്ക് 160 രൂപയും വെളുത്തുള്ളിക്ക് 200 രൂപയായും വില ഉയര്‍ന്നെന്നും ഹരജിയില്‍ചുണ്ടിക്കാട്ടുന്നു. വില നിയന്ത്രക്കാന്‍ ബാധ്യതയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നും വില നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.