ഓണ്‍ലൈന്‍ മദ്യവ്യാപാരം സര്‍ക്കാരിനു മുന്നിലുള്ള വിഷയമല്ല: ടിപി രാമകൃഷ്ണന്‍
വ്യാജമദ്യം ഒഴുകാതിരിക്കാന്‍ മദ്യം ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം: ഓണ്‍ ലൈന്‍ മദ്യവില്‍പനയെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ മദ്യവ്യാപാരം സര്‍ക്കാരിനു മുന്നിലുള്ള വിഷയമല്ല. ഇപ്പോഴും അതേ നിലപാടാണ് സര്‍ക്കാരിനെന്നും അദ്ദേഹം പറഞ്ഞു.വ്യാജമദ്യം ഒഴുകാതിരിക്കാന്‍ മദ്യം ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം.
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അനധികൃത മദ്യവില്‍പന തടയാന്‍ നടപടി കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. 21 ദിവസത്തേക്ക് ഇനി ഔട്ട്‌ലെറ്റുകള്‍ തുറക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കുമെന്നും കഴിയുന്നത്ര ലഹരി ഉപയോഗത്തില്‍നിന്ന് ആളുകള്‍ പിന്തിരിയണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.