ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്: 'പൊക്കന്‍ അനൂപിനെ'' പോലിസ് പൊക്കി ജയിലിലടച്ചു

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതു വരെ 18 പേരെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. 23 പേരെ നാടുകടത്തിയതായും എസ് പി കെ കാര്‍ത്തിക് പറഞ്ഞു

Update: 2020-11-07 06:23 GMT

കൊച്ചി: ഒപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളത്ത് ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടയ്ക്കുന്നത് പോലിസ് തുടരുന്നു.പത്തോളം കേസുകളിലെ പ്രതിയായ എറണാകുളം നോര്‍ത്ത് പറവുര്‍ കോട്ടുവള്ളി കിഴക്കേപ്രം കരയില്‍ വയലും പാടം വീട്ടില്‍ അനൂപ് (പൊക്കന്‍ അനൂപ് 31) നെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.ഇയാള്‍ക്കെതിരെ ആലുവ വെസ്റ്റ്, കാലടി, നെടുമ്പാശേരി, നോര്‍ത്ത് പറവൂര്‍ സ്റ്റേഷനുകളില്‍ കേസുകളുള്ളതായി പോലിസ് പറഞ്ഞു. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ് അടിസ്ഥാനത്തിലാണ് നടപടി.

വധശ്രമം, കവര്‍ച്ച, ദേഹോപദ്രവം, ആയുധം കൈവശം വയ്ക്കല്‍, സ്‌ഫോടക വസ്തു ഉപയോഗിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് അനൂപെന്ന് പോലിസ് പറഞ്ഞു. ഈ വര്‍ഷം തന്നെ മൂന്ന് കേസുകളില്‍ ഉള്‍പ്പെട്ട അനൂപ് തത്തപ്പിള്ളിയില്‍ മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ച കേസിലും, നെടുമ്പാശേരിയില്‍ ചീട്ടുകളി സംഘത്തെ ആക്രമിച്ച് പണം കവര്‍ന്ന കേസിലും പ്രധാന പ്രതിയാണ്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഗുണ്ടകള്‍ക്കെതിരെ എറണാകുളം റൂറല്‍ ജില്ലയില്‍ കര്‍ശന നടപടി പോലിസ് തുടരുകയാണ്. ഇതു വരെ 18 പേരെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. 23 പേരെ നാടുകടത്തിയതായും എസ്പി കെ കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News