മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന പരാതി: സ്വീകരിച്ച നടപടി അറിയിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദേശം

കെ ടി ജലീലിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ വിജിലിസിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.വിജിലന്‍സ് ഡയറക്ടര്‍ റിപോര്‍ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനോടും ഹൈക്കോടതി നിര്‍ദേശിച്ചു.മെയ് 25 ന് ഹരജി വീണ്ടും പരിഗണിക്കും

Update: 2019-04-02 06:38 GMT

കൊച്ചി. ന്യൂന പക്ഷ ക്ഷേമ കോര്‍പറേഷനിലെ ബന്ധു നിയമനത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ ഉയര്‍ന്ന പരാതിയില്‍ സ്വീകരിച്ച നടപടികളറിയിക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു.കെ ടി ജലീലിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അഡ്വ. പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ റിപോര്‍ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനോടും ഹൈക്കോടതി നിര്‍ദേശിച്ചു.വേനലവധിക്കു ശേഷം മെയ് 25 ന് വീണ്ടും കേസ് പരിഗണിക്കും.

നിയമങ്ങളും, ചട്ടങ്ങളും മറികടന്ന് മന്ത്രിയുടെ ബന്ധുവായ അദീപിനെ ന്യൂന പക്ഷ ക്ഷേമ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചെന്നും, ഇത് സംബന്ധിച്ച് വിജിലന്‍സിനു പരാതി നല്‍കിയിട്ട് തുടരന്വേഷണം ആവശ്യമില്ലന്ന് തീരുമാനിച്ച് പരാതി തീര്‍പ്പാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഫിറോസ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.ഇത് സംബന്ധിച്ച് യാതൊരു വിധ അറിയിപ്പും പരാതിക്കാരന് ലഭിച്ചിട്ടില്ല.പരാതിക്കാരനെ ഹിയറിംഗിനു വിളിക്കുകയോ നല്‍കിയ തെളിവുകള്‍ പരിശോധിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി പരാതി തീര്‍പ്പാക്കുകയായിരുന്നുവെന്ന് അഡ്വ. പി ഇ സജല്‍ പറഞ്ഞു.വിജിലന്‍സ് ഡയറര്‍ക്ക് നല്‍കിയ പരാതി അവിടെ നിന്നും സര്‍ക്കാരിനു കൈമാറി.സര്‍ക്കാരാണ് ഇതില്‍ തുടര്‍ നടപടി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ചിരിക്കുന്നതെന്നും അഡ്വ. പി ഇ സജല്‍ പറഞ്ഞു.

Tags:    

Similar News