ബന്ധു നിയമനം: മന്ത്രി കെ ടി ജലീലിനെതിരെയുള്ള ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി 18 ലേക്ക് മാറ്റി

രാഷട്രീയക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും അഴിമതി നിരോധന നിയമം ബാധകമാകുമോ എന്ന് കോടതി ഹരജിക്കാരനോട് ആരാഞ്ഞു. വിജിലന്‍സ് കേസില്‍ കഴമ്പില്ലെന്നു പറയുമ്പോള്‍ തന്നെ ഹൈക്കോടതിയിലേക്ക് വരുകയാണോ ചെയ്യുന്നതെന്നും കോടതി ഹരജിക്കാരനോട് ആരാഞ്ഞു. കേസില്‍ അഴിമതി നിരോധന നിയമം നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരന്‍ സത്യാ വാങ്ങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു

Update: 2019-07-05 14:20 GMT

കൊച്ചി: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ മന്ത്രി കെ ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് നല്‍കിയ ഹരജി ഹൈക്കോടതി ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി. രാഷട്രീയക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും അഴിമതി നിരോധന നിയമം ബാധകമാകുമോ എന്ന് കോടതി ഹരജിക്കാരനോട് ആരാഞ്ഞു. വിജിലന്‍സ് കേസില്‍ കഴമ്പില്ലെന്നു പറയുമ്പോള്‍ തന്നെ ഹൈക്കോടതിയിലേക്ക് വരുകയാണോ ചെയ്യുന്നതെന്നും കോടതി ഹരജിക്കാരനോട് ആരാഞ്ഞു.

എന്നാല്‍ വിജിലന്‍സ് നടപടിക്കെതിരെ നീങ്ങുന്നതിനു സര്‍ക്കാരിന്റെ അനുമതി തേടി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.കേസില്‍ അഴിമതി നിരോധന നിയമം നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരന്‍ സത്യാ വാങ്ങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നു സത്യാവാങ്ങ് മൂലം പരിശോധിക്കുന്നതിലേക്കായ് കേസ് ജൂലൈ പതിനെട്ടിന് വീണ്ടും പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ അദീബിന്റെ നിയമനത്തെ തുടര്‍ന്നു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു ഫിറോസ് വിജിലന്‍സിനു നേരത്തെ പരാതി നല്‍കിയിരുന്നു.

Tags:    

Similar News