ബാലികാപീഡനക്കേസില്‍ പത്മരാജന് ജാമ്യം: കേരളസമൂഹത്തെ പിണറായി സര്‍ക്കാര്‍ ഒറ്റുകൊടുത്തു- കെ കെ റൈഹാനത്ത്

അനാഥയായ പിഞ്ചുബാലികയെ അതിക്രൂരമായി പീഡിപ്പിച്ച ആര്‍എസ്എസ് നേതാവിന് ഇടത് ഭരണകൂടം പട്ടുമെത്ത വിരിക്കുന്നത് ലജ്ജാകരമാണ്.

Update: 2020-07-16 14:00 GMT
ബാലികാപീഡനക്കേസില്‍ പത്മരാജന് ജാമ്യം: കേരളസമൂഹത്തെ പിണറായി സര്‍ക്കാര്‍ ഒറ്റുകൊടുത്തു- കെ കെ റൈഹാനത്ത്

കണ്ണൂര്‍: പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിക്കുന്നതിന് അനുകൂലസാഹചര്യമൊരുക്കി കേരള സമൂഹത്തെ പിണറായി സര്‍ക്കാര്‍ ഒറ്റുകൊടുക്കുകയായിരുന്നെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. അനാഥയായ പിഞ്ചുബാലികയെ അതിക്രൂരമായി പീഡിപ്പിച്ച ആര്‍എസ്എസ് നേതാവിന് ഇടത് ഭരണകൂടം പട്ടുമെത്ത വിരിക്കുന്നത് ലജ്ജാകരമാണ്. കേരളത്തെ ആര്‍എസ്എസ്സിന് തീറെഴുതാന്‍ സിപിഎം സര്‍ക്കാര്‍ അവസരമൊരുക്കുകയാണ്.

ഇടതുഭരണത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വമുണ്ടാവുമെന്ന കേരളത്തിലെ ജനങ്ങളുടെ വിശ്വാസം അസ്ഥാനത്തായിരിക്കുന്നു. നീതിപീഠങ്ങളിലും നീതിപാലകരിലും വിശ്വാസമര്‍പ്പിച്ച സമൂഹത്തെ പിണറായി സര്‍ക്കാര്‍ ആര്‍എസ്എസ്സിന് ഒറ്റിക്കൊടുത്തുകൊണ്ട് വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. നീതിയിലും ന്യായത്തിലും രാജ്യത്തിനുതന്നെ മാതൃകയായിരുന്ന കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ് പത്മരാജന്റെ ജാമ്യം. അതിനാല്‍തന്നെ ആര്‍എസ്എസ്സിന് കുടപിടിക്കുന്ന സിപിഎം മനസ്സിനെ കരുതിയിരിക്കണമെന്നും അവര്‍ വ്യക്തമാക്കി. 

Tags:    

Similar News