വടകര: കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക സന്നദ്ധപ്രവര്‍ത്തകനുമായ പാറക്കല്‍ ഹാരിസ് (49) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വടകര ഏറാമല തച്ചര്‍കണ്ടി പരേതനായ മൊയ്തുഹാജി- വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ്.
ഭാര്യ: വി വി ആയിഷ തൂണേരി. മക്കള്‍: അബ്ദുല്‍ മാജിദ്, ഷാന നസ്രിന്‍, ദില്‍ന ഫാമിയ. സഹോദരങ്ങള്‍: കോണ്‍ഗ്രസ് നേതാവ് പാറക്കല്‍ മുഹമ്മദ്, സമീര്‍ പാറക്കല്‍, കുഞ്ഞിപ്പാത്തു, സഫിയ, ശരീഫ, നസീമ. ഖബറടക്കം നാളെ രാവിലെ 10 ന് ഏറാമല ജുമാ മസ്ജിദില്‍. ഖത്തറിലും ഒമാനിലുമായി ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹാരിസ് പ്രവാസികള്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനരംഗത്ത് സജീവസാന്നിധ്യമായിരുന്നു.