ഏറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇരിപ്പിടമില്ലാതെ യാത്രക്കാർ ദുരിതത്തിൽ
പകൽ സമയങ്ങളിൽ ഇതിനും കഴിയാത്ത സാഹചര്യമാണ്. ദീർഘദൂര ബസുകൾ വൈകുന്നതോടെ മണിക്കൂറുകൾ നിൽക്കേണ്ട അവസ്ഥയിലാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരവും കെട്ടിടവും വൃത്തിഹീനമായതിനാൽ മഴ പെയ്യുന്നതോടെ യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്.
കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ദീർഘദൂര യാത്രക്കാർക്ക് ഇരിപ്പിട സൗകര്യമില്ലാതെ ദുരിതത്തിൽ. പ്രായമേറിയവരും കൈ കുഞ്ഞുങ്ങളെയുമായി നിൽക്കുന്ന അമ്മമാരുമൊക്കെ മണിക്കൂറുകളോളം നിൽക്കേണ്ട അവസ്ഥയിലാണ്. ബസ് നിറുത്തുമ്പോൾ മുൻ ടയറുകൾക്ക് തടസമായി നിർമ്മിച്ച ചെറിയ ബാരി കേഡുകളിലാണ് പലരും ഇരിക്കുന്നത്.
പകൽ സമയങ്ങളിൽ ഇതിനും കഴിയാത്ത സാഹചര്യമാണ്. ദീർഘദൂര ബസുകൾ വൈകുന്നതോടെ മണിക്കൂറുകൾ നിൽക്കേണ്ട അവസ്ഥയിലാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരവും കെട്ടിടവും വൃത്തിഹീനമായതിനാൽ മഴ പെയ്യുന്നതോടെ യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്. എറണാകുളം കോർപറേഷനു കീഴിലുള്ള ബസ് സ്റ്റാൻ്റ അറ്റകുറ്റപണി നടത്താനോ യാത്രക്കാർക്ക് ഇരിപ്പിട സൗകര്യമൊരുക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് സന്നദ്ധ പ്രവർത്തകർ ചൂണ്ടി കാണിക്കുന്നു.