പെരിന്തല്‍മണ്ണ പട്ടിക്കാട്ടെ പുലി ഭീതി; വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചു

നാട്ടുകാരുടെ ഭീതിയകറ്റാനും പുലിയുടെ സാന്നിധ്യം ഉറപ്പാക്കാനുമായി കണ്യാലയിലെ കാഞ്ഞിരംപാറ ക്വാറിക്കുസമീപമാണ് രണ്ടു കാമറകള്‍ സ്ഥാപിച്ചത്.

Update: 2019-03-24 09:02 GMT
പെരിന്തല്‍മണ്ണ പട്ടിക്കാട്ടെ പുലി ഭീതി; വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചു

മലപ്പുറം: പട്ടിക്കാടും കണ്യാലയിലും മണ്ണാര്‍മലയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ട സാഹചര്യത്തില്‍ വനംവകുപ്പ് പ്രദേശത്ത് കാമറകള്‍ സ്ഥാപിച്ചു. നാട്ടുകാരുടെ ഭീതിയകറ്റാനും പുലിയുടെ സാന്നിധ്യം ഉറപ്പാക്കാനുമായി കണ്യാലയിലെ കാഞ്ഞിരംപാറ ക്വാറിക്കുസമീപമാണ് രണ്ടു കാമറകള്‍ സ്ഥാപിച്ചത്. സെന്‍സര്‍ പ്രവര്‍ത്തിക്കുന്ന കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുലി ഭീതിയുടെ പശ്ചാത്തലത്തില്‍ കരുവാരക്കുണ്ട് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ ആറുപേരടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. 

Tags:    

Similar News