പെരിന്തല്‍മണ്ണയില്‍ എംഇഎസിന്റെ കൊവിഡ് ആശുപത്രി

200 ല്‍ പരം കിടക്കകളോടെ തയ്യാറാക്കിയിട്ടുള്ള ആശുപത്രിയില്‍ 12 ഐസിയു, 10 എച്ച്ഡിയു എന്നിവ കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനത്തോടെ തയ്യാറാക്കിയിട്ടുണ്ട്.

Update: 2020-07-21 09:15 GMT

പെരിന്തല്‍മണ്ണ: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളുടെ നഗരമായ പെരിന്തല്‍മണ്ണയില്‍ കൊവിഡ് ചികിത്സക്കായ് മാത്രം ഒരു ആതുരാലയം തയ്യാറായിക്കഴിഞ്ഞു. പുത്തനങ്ങാടി നഗരത്തിന് സമീപം എംഇഎസ് മെഡിക്കല്‍ കോളജില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ പ്രവര്‍ത്തിച്ചു പോരുന്ന എംഇഎസ് ആര്‍ട്‌സ് & സയന്‍സ് കോളജിലാണ് എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടും കൂടിയ കൊവിഡ് ആശുപത്രി സജ്ജീകരിച്ചിട്ടുള്ളത്.

പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിന്റെ സാധ്യമായ എല്ലാ ശാസ്ത്രീയ സംവിധാനങ്ങളും ഈ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. 200 ല്‍ പരം കിടക്കകളോടെ തയ്യാറാക്കിയിട്ടുള്ള ആശുപത്രിയില്‍ 12 ഐസിയു, 10 എച്ച്ഡിയു എന്നിവ കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനത്തോടെ തയ്യാറാക്കിയിട്ടുണ്ട്.

കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാത്രമായി ഡോ. സുഹൈല്‍, ഡോ. ജലീല്‍, ഡോ. സയ്യിദ് മുഷ്താഖ്, ഡോ. ഷീലാ പി. ഹവേരി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നേടിയ മെഡിക്കല്‍ സംഘത്തേയും തയ്യാറാക്കിട്ടുണ്ട്. കോവിഡ് ആശുപത്രിയുടെ ഔപചാരിക ഉദ്ഘാടനം മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് 23 ന് നിര്‍വ്വഹിക്കുന്നതാണെന്ന് എംഇഎസ് ഡയറക്ടര്‍ ഡോ. ഫസല്‍ ഗഫൂര്‍ അറിയിച്ചു. 

Tags:    

Similar News