പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നാളെ ഗുരുവായൂരില്‍ നിയന്ത്രണം
പടിഞ്ഞാറേ നടയില്‍ രാവിലെ 7 മുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയുംവരെ ഭക്തജനങ്ങള്‍ക്കു പ്രവേശനം ഉണ്ടാവില്ലെന്ന് പോലിസ് അറിയിച്ചു.
ഗുരുവായൂര്‍: പ്രധാമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തു. പടിഞ്ഞാറേ നടയില്‍ രാവിലെ 7 മുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയുംവരെ ഭക്തജനങ്ങള്‍ക്കു പ്രവേശനം ഉണ്ടാവില്ലെന്ന് പോലിസ് അറിയിച്ചു. കിഴക്കേ നടയില്‍ ബാരിക്കേഡ് വരെ പ്രവേശനം ഉണ്ടാവും. ഇതിലൂടെ രാവിലെ 7 മുതല്‍ പ്രവേശനം നിയന്ത്രിക്കും.
രാവിലെ 10 മുതല്‍ 11.15 വരെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ഉണ്ടാവുക. രാവിലെ എട്ടോടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കൂനംമൂച്ചി മുതല്‍ ഗുരുവായൂര്‍ വരെയായിരിക്കും ഗതാഗത നിയന്ത്രണം. ഗുരുവായൂര്‍ ഇന്നര്‍ റോഡിലും ഔട്ടര്‍ റോഡിലും ഗതാഗത നിയന്ത്രണം ഉണ്ടാവും. ഗുരുവായൂരില്‍ കിഴക്ക് ഭാഗത്ത് പാര്‍ക്കിങ് അനുവദിക്കില്ല.