പോക്‌സോ കേസ് : റോയി വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യഹരജി തള്ളി

കേസിലെ മൂന്നാം പ്രതി അഞ്ജലിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട് അനിവാര്യമാണെന്ന പ്രോസിക്യുഷന്‍ വാദം അംഗീകരിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളിയത്

Update: 2022-03-08 14:33 GMT

കൊച്ചി:പോക്‌സോ കേസിലെ പ്രതികളായ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടില്‍, സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. കേസിലെ മൂന്നാം പ്രതി അഞ്ജലിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട് അനിവാര്യമാണെന്ന പ്രോസിക്യുഷന്‍ വാദം അംഗീകരിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളിയത്.

പ്രതികള്‍ക്കെതിരെ ഇരയുടെ രഹസ്യമൊഴിയുണ്ടെന്നും പ്രാഥമികമായി കേസ് നിലനില്‍ക്കുന്നതിനുള്ള വിവരങ്ങള്‍ മൊഴിയിലുണ്ടെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു. അഞ്ജലിക്കു ഒരു ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യമാണ് വ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം. പരാതിക്കാരിയോയോ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയേയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നു ജാമ്യവ്യവസ്ഥയില്‍ പറയുന്നു.

പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നും അഞ്ജലിക്കനുവദിച്ച ജാമ്യ ഉത്തരവില്‍ പറയുന്നു.ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പരാതിക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ റോയ് ആരോപിച്ചിരുന്നത്.മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ പോക്‌സോ കേസിലെ വകുപ്പുകള്‍ ചുമത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയത്.

Tags:    

Similar News