കൊച്ചിയിൽ മാലിന്യ ടാങ്കർ തടഞ്ഞ പോലിസിന് നേരെ ആക്രമണം

വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പോലിസ് പിടികൂടിയിട്ടുണ്ട്. പോലിസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.

Update: 2022-03-08 04:48 GMT

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് നിർത്താതെ പോയ ടാങ്കർ ലോറി തടഞ്ഞതിന് പോലിസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. പട്രോളിങ്ങിന് ഇടയിൽ മാലിന്യ ടാങ്കർ തടഞ്ഞതോടെയാണ് പോലിസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പോലിസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പോലിസ് പിടികൂടിയിട്ടുണ്ട്. പോലിസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. ഏലൂരിൽ വെച്ച് പോലിസ് ലോറി തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ നിർത്താതെ ടാങ്കർ ലോറി അമിത വേഗത്തിൽ പാലാരിവട്ടത്തേക്ക് വരികയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.

Similar News