പാലിയേക്കരയില്‍ വാഹനം ക്രോസ് ബാര്‍ തകര്‍ത്ത് കടന്നുപോയ സംഭവം: പോലിസ് കേസെടുത്തു

ചാലക്കുടി ഭാഗത്തുനിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 3.50നാണ് വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നുപോയത്. വാഹനത്തിന്റെ ദൃശ്യം സിസിടി വിയില്‍നിന്ന് ലഭിച്ചിരുന്നു.

Update: 2020-05-07 09:58 GMT

ആമ്പല്ലൂര്‍: ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ക്രോസ് ബാര്‍ തകര്‍ത്ത് വാഹനം കടന്നുപോയ സംഭവത്തില്‍ പോലിസ് കേസെടുത്തു. വാഹനം അമിത വേഗതയില്‍ പോയെന്നും ക്രോസ് ബാറിന് നാശനഷ്ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ടോള്‍ പ്ലാസ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പുതുക്കാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ചാലക്കുടി ഭാഗത്തുനിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 3.50നാണ് വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നുപോയത്. വാഹനത്തിന്റെ ദൃശ്യം സിസിടി വിയില്‍നിന്ന് ലഭിച്ചിരുന്നു.

സ്പിരിറ്റ് കടത്തുകയാണെന്ന സംശയത്തില്‍ എക്‌െൈസെസ് സംഘം പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് വ്യാജ നമ്പര്‍ പതിച്ച പിക്കപ്പ് വാന്‍ അമിത വേഗതയില്‍ ടോള്‍ പ്ലാസയിലൂടെ പോയത്. ബുധനാഴ്ച ഈ വാഹനം പാലക്കാട് ചിറ്റൂരില്‍നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. 

Tags:    

Similar News