പോലിസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം: സി ബി ഐ അന്വേഷണം വേണമെന്ന ഹരജി തള്ളി

കേസില്‍ പോലിസ് തന്നെ അന്വേഷണം നടത്തുന്നത് കാര്യക്ഷമവും നീതിയുക്തവുമാകില്ലെന്ന് ചൂണ്ടിക്കാണിച്ച് പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും ഹരജി അപക്വമാണെന്നും കോടതി വിലയിരുത്തി.മറ്റു രേഖകളോ തെളിവുകളോ ഒന്നും തന്നെ ഹരജിക്കാരന്‍ ഹാജരാക്കിയില്ല.വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാരിന്റെ അന്വേഷണം നടക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു

Update: 2020-02-19 12:54 GMT

കൊച്ചി: സംസ്ഥാന പോലിസിന്റെ നിയന്ത്രണത്തിലുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.കേസില്‍ പോലിസ് തന്നെ അന്വേഷണം നടത്തുന്നത് കാര്യക്ഷമവും നീതിയുക്തവുമാകില്ലെന്ന് ചൂണ്ടിക്കാണിച്ച് പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും ഹരജി അപക്വമാണെന്നും കോടതി വിലയിരുത്തി.മറ്റു രേഖകളോ തെളിവുകളോ ഒന്നും തന്നെ ഹരജിക്കാരന്‍ ഹാജരാക്കിയില്ല.വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാരിന്റെ അന്വേഷണം നടക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു.തുടര്‍ന്നാണ് ഹരജി കോടതി നിരാകരിച്ചത്.തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം സിബി ഐ യോ എന്‍ ഐ എയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി കൈമള്‍ എന്നയാളും ഇന്ന് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.ഇതു മായി ബന്ധപ്പെട്ടുള്ള സിഎജി റിപോര്‍ട് കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഹരജിയാണ് നല്‍കിയിരിക്കുന്നത്.

സിഎജി റിപോര്‍ടിലെ പല കണ്ടെത്തലുകളും രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്നാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്.കേരളാ പോലിസിന്റെ 25 തോക്കുകളും 12,061 വെടിയുണ്ടകളും കാണ്‍മാനില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് തോക്കും വെടിയുണ്ടയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പേരൂര്‍ക്കട സ്റ്റേഷനില്‍ കമാന്‍ഡന്റ് പരാതി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ 1996 മുതല്‍ 2018 വരെ ആയുധങ്ങളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്ന 11 പോലിസുകാരെ പ്രതികളാക്കി കേസെടുത്തിരുന്നു. കേസില്‍ 2019 ഏപ്രില്‍ മൂന്നിനാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News