വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യല്‍; മെക്കയുടെ കെട്ടിടം വിട്ടു നല്‍കും

എറണാകുളം നോര്‍ത്ത് പീടിയേക്കല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന മുസ് ലിം എപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) ഹെഡ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടമാണ് വിട്ടു നല്‍കുന്നത്. ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചതായും ജനറല്‍ സെക്രട്ടറി എന്‍ കെ അലി വ്യക്തമാക്കി

Update: 2020-04-13 09:28 GMT

കൊച്ചി: അടിയന്തര സാഹചര്യത്തില്‍ വിദേശത്ത് നിന്നും കേരളത്തിലേക്ക് തിരികെയെത്തുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യുന്നതിന് എറണാകുളം നോര്‍ത്ത് പീടിയേക്കല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന മുസ് ലിം എപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) ഹെഡ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം വിട്ടു നല്‍കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ കെ അലി പറഞ്ഞു.ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചതായും എന്‍ കെ അലി വ്യക്തമാക്കി. കൊവിഡ് പ്രതിരോധ നടപടികളിലും ലോക്ക് ഡൗണ്‍ കാലത്തെ സാമൂഹ്യ സുരക്ഷ നടപടികളിലും സമാശ്വാസ സാമ്പത്തിക നടപടികളിലും സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും മെക്ക ഭാരവാഹികള്‍ അറിയിച്ചു

.അതേ സമയം യാതൊരുവിധ ക്ഷേമ നിധികളിലും സാമൂഹ്യസുരക്ഷ പദ്ധതികളിലും അംഗത്വമില്ലാത്ത ലക്ഷകണക്കിന് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും സമാന ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനും ആയിരം രൂപയുടെ സമാശ്വാസ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മെക്ക ആവശ്യപ്പെട്ടു.സര്‍ക്കാരിന്റെ പ്രതിരോധ നടപടികളിലും സന്നദ്ധ പ്രവര്‍ത്തനങ്ങൡും പങ്കാളികളാന്‍ സംസ്ഥാനത്തെ മുഴുവന്‍ മെക്കയുടെ പ്രവര്‍ത്തകരും സന്നദ്ധമാണെന്നും എന്‍ കെ അലി അറിയിച്ചു.

Tags:    

Similar News