കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കും; വിശ്വാസപ്രമാണങ്ങള്‍ക്ക് മേലെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മോദി

കേരളത്തില്‍ കൊലപാതകരാഷ്ട്രീയമാണ് എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളുടെ സംസ്‌കാരം. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇരുമുന്നണികളും നടത്തുന്നത്. എന്നാല്‍, ബിജെപിയുടെ രാഷ്ട്രീയം എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ്. ഇരുമുന്നണികളും കേരളത്തിലെ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും മോദി കുറ്റപ്പെടുത്തി.

Update: 2019-04-12 17:59 GMT

കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുര ഓര്‍ക്കുന്നില്ലേ, ഇടതുപക്ഷം അവിടെ തകര്‍ന്നടിഞ്ഞ് ബിജെപി അധികാരത്തിലെത്തി. കേരളത്തില്‍ കൊലപാതകരാഷ്ട്രീയമാണ് എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളുടെ സംസ്‌കാരം. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇരുമുന്നണികളും നടത്തുന്നത്. എന്നാല്‍, ബിജെപിയുടെ രാഷ്ട്രീയം എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ്. ഇരുമുന്നണികളും കേരളത്തിലെ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും മോദി കുറ്റപ്പെടുത്തി.

കേരളത്തിലെ ആദ്യപ്രചാരണ പരിപാടിയായ കോഴിക്കോട്ടെ 'വിജയ് സങ്കല്‍പ്' റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. സ്ത്രീ ശാക്തീകരണത്തില്‍ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇരട്ടത്താപ്പാണ്. സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ഐസ്‌ക്രിം പാര്‍ലര്‍ കേസും സോളാര്‍ കേസും ഓര്‍ക്കണം. മുത്വലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടതുപക്ഷം തന്നെയാണ്. എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാരും ഭൂമികൈയേറ്റക്കാരുമാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ. അഴിമതിയില്‍ ഏര്‍പ്പെടാനുള്ള ലൈസന്‍സായിരിക്കും ഇരുമുന്നണികള്‍ക്കുമുള്ള ജയമെന്നും മോദി കുറ്റപ്പെടുത്തി. വിശ്വാസപ്രമാണങ്ങള്‍ക്ക് മേലെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല.

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കി. യുഡിഎഫും എല്‍ഡിഎഫും കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി. ബിജെപി ഉള്ളിടത്തോളം ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനാവില്ല. ഇന്ത്യയില്‍ 'തുഗ്ലക്ക് റോഡ് അഴിമതി' നടക്കുകയാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന റെയ്ഡുകളില്‍ കെട്ടുകെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാറ്റിവച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത്. പ്രതിപക്ഷ നേതാക്കള്‍ സേനയെ അപമാനിക്കുകയും ചോദ്യം ചെയ്യുകയുമാണ്. അവര്‍ പാകിസ്ഥാനില്‍ വീരനായകന്‍മാരാണെന്നും മോദി കുറ്റപ്പെടുത്തി.  

Tags:    

Similar News