പ്രധാനമന്ത്രി ജൂണ്‍ എട്ടിന് കേരളത്തില്‍; ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും

ജൂണ്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം സന്ദര്‍ശിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി ഒരുമണിയോടെ ദര്‍ശനം നടത്തി മടങ്ങും.

Update: 2019-06-01 09:52 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നരേന്ദ്രമോദി കേരളത്തിലേക്കെത്തുന്നു. ജൂണ്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം സന്ദര്‍ശിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി ഒരുമണിയോടെ ദര്‍ശനം നടത്തി മടങ്ങും. ക്ഷേത്രത്തിലെ വഴിപാടുകളെക്കുറിച്ച് അധികൃതരോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടാവും. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ഔദ്യോഗിക വിവരം കിട്ടിയത്. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷമുള്ള മോദിയുടെ ആദ്യയാത്രയാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ക്ഷേത്രദര്‍ശനം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇതേദിവസം കേരളത്തിലുണ്ടാവും. വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറയാനായി ജൂണ്‍ 7,8 തിയ്യതികളില്‍ മണ്ഡലം സന്ദര്‍ശിക്കുമെന്ന് രാഹുല്‍ഗാന്ധി അറിയിച്ചിരുന്നു. 

Tags:    

Similar News