സുവീരനും അമൃതക്കും നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം

കോഴിക്കോട് ജില്ലയിലെ വേളത്തുള്ള വീട്ടില്‍ കയറിയാണ് സംഘപരിവാര്‍ ക്രിമിനലുകള്‍ സുവീരനെയും അമൃതയേയും ആക്രമിച്ചത്.

Update: 2022-02-18 04:02 GMT

കോഴിക്കോട്: ചലചിത്ര നാടക സംവിധായകന്‍ സുവീരനും ജീവിത പങ്കാളി അമൃതക്കും നേരെ നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.

കോഴിക്കോട് ജില്ലയിലെ വേളത്തുള്ള വീട്ടില്‍ കയറിയാണ് സംഘപരിവാര്‍ ക്രിമിനലുകള്‍ സുവീരനെയും അമൃതയേയും ആക്രമിച്ചത്. തന്റെ ജീവിതത്തിലും കലയിലും എല്ലാ കാലവും മാനുഷികതയും മതനിരപേക്ഷതയും ഉയര്‍ത്തി പിടിച്ച കലാകാരന്മാരാണിവര്‍. മാനവികതയുടെ പക്ഷത്തു നില്‍ക്കുന്ന കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും നേരെ രാജ്യമെമ്പാടും സംഘപരിവാര്‍ നടത്തുന്ന വേട്ടയുടെ തുടര്‍ച്ചയാണിത്.

സംഘപരിവാര്‍ ഭീകരതക്കെതിരേ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ജനാധിപത്യ ഐക്യനിര ഉയര്‍ന്നു വരേണ്ടതുണ്ട്. സുവീരനെയും, അമൃതയേയും ആക്രമിച്ച കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു

Tags:    

Similar News