ഒരുവിഭാഗം ജീവനക്കാര്‍ക്കുമാത്രം ശമ്പളം നല്‍കിയതിനെതിരേ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രതിഷേധം

ഒരുവിഭാഗം ജീവനക്കാര്‍ക്കുമാത്രം ശമ്പളം നല്‍കി ജീവനക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്ന് ബിഎംഎസ് ആരോപിച്ചു

Update: 2021-12-22 05:18 GMT

പാലക്കാട് : കെഎസ്ആര്‍ടിസി ഒരുവിഭാഗം ജീവനക്കാര്‍ക്കു മാത്രം ശമ്പളം നല്‍കിയതിനെതിരേ ഡിപ്പോയില്‍ പ്രതിഷേധം. കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.

ജീവനക്കാരുടെ ശമ്പളം തുടര്‍ച്ചയായി വൈകുന്നതിനിടെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്പളം നല്‍കിയതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് ശമ്പളംകിട്ടിയില്ല.

ഒരുവിഭാഗം ജീവനക്കാര്‍ക്കു മാത്രം ശമ്പളം നല്‍കി ജീവനക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്ന് ബിഎംഎസ് ആരോപിച്ചു. ഇതോടെ ശമ്പളം ലഭിച്ച ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, എല്ലാവര്‍ക്കും ശമ്പളം നല്‍കണമെന്നാവശ്യപ്പെനാവശ്യപ്പെട്ട് പ്രതിഷേധിക്കയായിരുന്നു.

Tags:    

Similar News