ഇ മൊബിലിറ്റി പദ്ധതിയിൽ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കും

ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നാ​ണ് പി​ഡ​ബ്ല്യു​സി​യെ നീ​ക്കുന്നത്. കരാർ രേഖകൾ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു തീരുമാനം.

Update: 2020-07-18 05:30 GMT
ഇ മൊബിലിറ്റി പദ്ധതിയിൽ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കും

തി​രു​വ​ന​ന്ത​പു​രം: ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ൽ​നി​ന്ന് പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ (പി​ഡ​ബ്ല്യു​സി) സംസ്ഥാന സർക്കാർ ഒ​ഴി​വാ​ക്കും. ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നാ​ണ് പി​ഡ​ബ്ല്യു​സി​യെ നീ​ക്കുക. കരാർ രേഖകൾ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഡബ്ല്യുസിയെ ഒഴിവാക്കുന്നതെന്നാണ് സൂചന.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യ പ്രതി സ്വപ്ന സുരേഷിൻ്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പിഡബ്ല്യുസിക്കെതിരെ ആരോപണമുയർന്നത്.

ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പിഡബ്ല്യുസിക്ക് എതിരെ ആരോപണവുമായി രംഗത്ത് വന്നത്. സെബി വിലക്കിയ കമ്പനിക്കാണ് കരാർ നൽകിയതെന്നായിരുന്നു വാദം. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കമ്പനിയെ നിയമിച്ചതിൽ അപാകതയില്ലെന്ന് വിശദീകരിച്ചു. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകിയതിൽ അസ്വാഭാവികതയില്ലെന്നും നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കമ്പനിയുടെ ഓഡിറ്റിങ് വിഭാഗത്തിന് മാത്രമാണ് സെബി വിലക്കുള്ളത് എന്നും സർക്കാർ വിശദീകരിച്ചിരുന്നു.

കൺസൾട്ടൻസി കരാറുകളെല്ലാം പരിശോധിക്കണമെന്ന് സർക്കാരിനോട് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. വിവിധ കൺസൾട്ടൻസി കരാറുകൾ വിവാദമായ സാഹചര്യത്തിലാണ് സുതാര്യത ഉറപ്പാക്കണമെന്ന നിര്‍ദ്ദേശവുമായി സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തുന്നത്. ഇതുവരെ നൽകിയ കരാറുകളെല്ലാം പരിശോധിക്കണം. എന്തെങ്കിലും അപകാതയുണ്ടെങ്കിൽ കണ്ടെത്തി ഉടൻ തിരുത്തണമെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്.

വിവാദ കമ്പനികളേയും കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളേയും നിര്‍ബന്ധമായും ഒഴിവാക്കണം. ചില പദ്ധതികൾക്ക് കണസൾട്ടസികളെ ഒഴിവാക്കി മുന്നോട്ട് പോകാനാകില്ല. അത്തരം സന്ദര്‍ഭങ്ങളിൽ കണസൾട്ടൻസികൾ നൽകുന്ന റിപ്പോര്‍ട്ടുകൾ വിവേക പൂര്‍വ്വം പരിശോധിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സിപിഎം മുന്നോട്ട് വയ്ക്കുന്നുണ്ട്. 

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അടക്കം കൺസൾട്ടൻസി കരാറുകൾ കൈമാറിയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്ന് വന്നിരുന്നത്. ഇത് ദേശീയ ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയിലും വന്നിരുന്നു. ഇതെ തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി ആവശ്യപ്രകാരം കരാറുകളെല്ലാം പരിശോധിക്കാൻ സംസ്ഥാന തലത്തിൽ തന്നെ നടപടിയുമായി മുന്നോട്ട് പോകുന്നത്.

4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകൾ വാങ്ങുന്ന പദ്ധതിയാണ് സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതി. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കമ്പനിയ്ക്കാണ് കൺസൾട്ടൻസി കരാർ നൽകിയിരുന്നത്.

Tags:    

Similar News