മുസ്‌ലിംകള്‍ക്കെതിരേ വംശീയാക്ഷേപം നടത്തിയ പി സി ജോര്‍ജ്ജിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ശ്രീനാരായണ ദര്‍ശനവേദി
കൊടുങ്ങല്ലൂര്‍: മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വംശീയത പ്രചരിപ്പിക്കുകയും സമുദായത്തെ ആക്ഷേപിക്കുകയും ചെയ്ത ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂര്‍ ശ്രീനാരായണ ദര്‍ശനവേദി. ജോര്‍ജ് മാപ്പ് പറഞ്ഞെങ്കിലും അത് മുഖവിലക്ക് എടുക്കരുതെന്നും ശ്രീനാരായണ ദര്‍ശനവേദി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂര്‍ണരൂപം
മുസ്‌ലിംകള്‍ക്കെതിരേ വംശീയാക്ഷേപം നടത്തിയ ബിജെപി നേതാവ് പിസി ജോര്‍ജ്ജിനെതിരേ നിയമനടപടി സ്വീകരിക്കുക
''ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ വര്‍ഗീയവാദികളാണ്. വര്‍ഗീയവാദിയല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയിലില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. തുണി പൊക്കിനോക്കി മുസ്‌ലിമല്ലെന്ന് കണ്ടാല്‍ കൊല്ലുന്നതാണ് അവരുടെ രീതി'' -ഇതാണ് പി സി ജോര്‍ജ്ജിന്റെ അവസാന കുറ്റാരോപണം. 'ജനം ടിവി' ചര്‍ച്ചയിലായിരുന്നു ജോര്‍ജിന്റെ അധിക്ഷേപം.
2060ഓടെ ഇന്ത്യ പിടിച്ചെടുക്കാനുള്ള പദ്ധതി മുസ്‌ലിംകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മുസ്‌ലിം സ്ത്രീകള്‍ കൂടുതല്‍ പ്രസവിച്ച് ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പോലുള്ള ആരോപണങ്ങള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം ഉയര്‍ത്തിയത്.
സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്ന ഇത്തരം പ്രതികരങ്ങള്‍ പി സി ജോര്‍ജിന്റെ ഭാഗത്തുനിന്ന് എല്ലായ്‌പോഴും ഉണ്ടാവാറുണ്ടെങ്കിലും ഇതിനെതിരെ ഒരു നടപടിയും എടുക്കാന്‍ പോലിസ് തയ്യാറല്ല. ചെറിയ കാരണമുണ്ടായാല്‍ പോലും സാധാരണക്കാരെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്യുന്ന ആഭ്യന്തരവകുപ്പാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്. അവസാന സംഭവത്തില്‍ അദ്ദേഹം ക്ഷമ പറഞ്ഞിട്ടുണ്ടെങ്കിലും അത് മുഖവിലക്കടുക്കേണ്ടതില്ല. അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കുകയാണ് പ്രധാനം. അത് മാതൃകാപരവുമാകണം. സമുദായങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും അത് അത്യാവശ്യമാണ്.
ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ നിയമനടപടി ആരംഭിക്കണമെന്ന് കൊടുങ്ങല്ലൂര്‍ ശ്രീനാരായണ ദര്‍ശനവേദി സംയുക്ത പ്രസ്താവന യോടെ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ഒപ്പ്...
1. അജിതന്‍. എന്‍. ബി.
2. സി. വി. മോഹന്‍കുമാര്‍
3. വി. എം ഗഫൂര്‍
4. ഇല്ല്യാസ് ഹുസൈന്‍
5. അഷ്‌റഫ് കടക്കല്‍
6. ജംഷിദ് പള്ളിപ്രം
7. ജി. ഉഷാകുമാരി
8 പി. കെ സുധീഷ് ബാബു (ശ്രീനാരായണ ഗുരു ധര്‍മം ട്രസ്റ്റ് മാള )
9. കണ്ണന്‍ സിദ്ധാര്‍ത്ഥ്
10. ബാബുരാജ് ഭഗവതി
11. സുദേഷ് എം രഘു.
12. പി കെ ബിജു
13. രാജേഷ് നാരായണന്‍
14. വാണി പ്രയാഗ്
15.ദിനേശ് ലാല്‍
16.പി.കെ.മുരുകന്‍
17.പ്രദീപ്
18. വിജയന്‍
19 സുരേന്ദ്രബാബു
20 വി. ഐ ശിവരാമന്‍
21.പി എ. കുട്ടപ്പന്‍
22.. സുഗുണ പ്രസാദ്
23. രതീഷ്
24. രവി
25.ജയന്‍
26. എം. ആര്‍ വിപിന്‍ദാസ്
27. പ്രജീഷ് എം. യു.
28. അരുണ്‍ കൊടുങ്ങല്ലൂര്‍
29. സലാം കെ മൊയ്തീന്‍.
30 പ്രശാന്ത് ഈഴവന്‍
31. ജമാല്‍ കൊച്ചങ്ങാടി