മഴക്കാല രോഗങ്ങള്‍: മുന്‍കരുതലുകളെടുത്തതായി മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍

Update: 2019-06-10 14:50 GMT

പെരിന്തല്‍മണ്ണ: മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരോഗ്യ ബ്ലോക്ക് ജീവനക്കാരുടെ നേതൃത്വത്തില്‍ പുരോഗതി വിലയിരുത്തി. ജില്ലയില്‍ പുതിയതായി പകര്‍ച്ചവ്യാധികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴക്കാല രോഗങ്ങള്‍ക്കുള്ള കിറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തയ്യാറാണ്.

ആക്രിക്കടകള്‍, ടയര്‍ കടകള്‍, ഹാര്‍ഡ് വെയര്‍ കടകള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കി വരുന്നു. പകര്‍ച്ചവ്യാധി ഉന്‍മൂലനം ചെയ്യുന്നതിനായി ജനുവരി മുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലം ആരോഗ്യരംഗം പുരോഗതിയിലാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എല്ലാ ആഴ്ചയിലും ആരോഗ്യജാഗ്രത യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നുണ്ടെന്നും ഡോ. കെ സക്കീന അറിയിച്ചു. 

Tags:    

Similar News