സംസ്ഥാനത്ത് മഴ തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മലയോരമേഖലകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മലയോരമേഖലകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. നേരത്തെയുണ്ടായിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളാണ് ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്ന മഴക്ക് കാരണം. അടുത്ത ദിവസങ്ങളില്‍ മഴ കൂടുതല്‍ കനക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.