ലൈംഗീക പീഢന പരാതി: വിജയ് ബാബുവിനെതിര കൂടുതല്‍ തെളിവുകള്‍ ഉണ്ട്, കീഴടങ്ങുമെന്ന് കരുതുന്നുവെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍
നിയമത്തിനു മുന്നില്‍ വരികയെന്നതല്ലാതെ അദ്ദേഹത്തിന് മറ്റു വഴികള്‍ ഇല്ല.അന്വേഷണവുമായി അദ്ദേഹം സഹകരിക്കുകയാണ് ചെയ്യേണ്ടത്.വിജയ് ബാബുവിന്റെ വീട്ടിലും നോട്ടീസ് നല്‍കിയിട്ടുണ്ട്
കൊച്ചി: യുവതിയുടെ ലൈംഗീക പീഢന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് കീഴടങ്ങാതെ മറ്റു വഴികള്‍ ഇല്ലെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.വിജയ് ബാബു നിയമത്തിനു വിധേയനായി കീഴടങ്ങുമെന്നാണ് കരുതുന്നത്.വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട്,യാത്രാ വിവരങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.
നിയമത്തിനു മുന്നില്‍ വരികയെന്നതല്ലാതെ അദ്ദേഹത്തിന് മറ്റു വഴികള്‍ ഇല്ല.അന്വേഷണവുമായി അദ്ദേഹം സഹകരിക്കുകയാണ് ചെയ്യേണ്ടത്.വിജയ് ബാബുവിന്റെ വീട്ടിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെളിവെടുപ്പില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വാസ്തവമുണ്ടെന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.സിസിടിവി ദൃശ്യങ്ങള്‍ മാത്രമല്ലാത്ത തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.