വിജയ് ബാബു ആദ്യം മടങ്ങിയെത്തു, എന്നിട്ട് ജാമ്യഹരജി പരിഗണിക്കാം: ഹൈക്കോടതി
അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറണെന്നും കോടതി പറയുന്ന ദിവസം ഹാജരാകാന്‍ തയ്യാറാണെന്നും വിജയ ബാബു അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.തിരികെ എത്താനുള്ള ടിക്കറ്റ് എടുത്ത് കോടതിയില്‍ ഹാജരാക്കുകയെന്നും അതിനു ശേഷം ഹരജി പരിഗണിക്കാമെന്ന് കോടതി വിജയ് ബാബുവിന്റെ അഭിഭാഷകനെ അറിയിച്ചു
കൊച്ചി: ലൈംഗീകമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേയ്ക്ക് കടന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ആദ്യം മടങ്ങിയെത്തുവെന്നും അതിനു ശേഷം മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കാമെന്നും ഹൈക്കോടതി.കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നഭ്യര്‍ഥിച്ച് വിജയ് ബാബു നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറണെന്നും കോടതി പറയുന്ന ദിവസം ഹാജരാകാന്‍ തയ്യാറാണെന്നും വിജയ ബാബു അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.തിരികെ എത്താനുള്ള ടിക്കറ്റ് എടുത്ത് കോടതിയില്‍ ഹാജരാക്കുകയെന്നും അതിനു ശേഷം ഹരജി പരിഗണിക്കാമെന്ന് കോടതി വിജയ് ബാബുവിന്റെ അഭിഭാഷകനെ അറിയിച്ചു.ആദ്യം കോടതിയുടെ പരിധിയിലേക്ക് വിജയ് ബാബു വരട്ടെയെന്നും കോടതി വ്യക്തമാക്കി.