ഇടുക്കിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
പെണ്‍കുട്ടിയ്ക്ക് 65 ശതമാനം പൊള്ളലേറ്റതായും പെണ്‍കുട്ടി അപകടനില തരണം ചെയ്തതായും ആശുപത്രി അധിക്യതര്‍ വ്യക്തമാക്കി.
ഇടുക്കി: പീഡനത്തിനിരയായ പെണ്‍കുട്ടി തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. 65 ശതമാനം പൊള്ളലേറ്റ 17കാരിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീഡനത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലിസിന്റെ പ്രാഥമികനിഗമനം. പെണ്‍കുട്ടിയ്ക്ക് 65 ശതമാനം പൊള്ളലേറ്റതായും പെണ്‍കുട്ടി അപകടനില തരണം ചെയ്തതായും ആശുപത്രി അധിക്യതര്‍ വ്യക്തമാക്കി.
അയല്‍വാസിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരേ പെണ്‍കുട്ടി കട്ടപ്പന പോലിസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. യുവാവിനെ ഉടന്‍തന്നെ അറസ്റ്റുചെയ്യുമെന്നും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് പോവുമെന്നും കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.